സുരക്ഷിത് മാർഗ് പുരസ്കാര നേട്ടവുമായി ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്

കൊല്ലം : റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമാക്കി Track, SiRST, SCMS college, കൂട്ടുകാരൻ ഗ്രൂപ്പ്‌ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച SurakshitMarg പദ്ധതിയുടെ പുരസ്കാര വിതരണ ചടങ്ങിൽ ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട് മികച്ച നേട്ടം കൈവരിച്ചു.
സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും, മികച്ച അധ്യാപകർക്കുളള ഒന്നാം സ്ഥാനം സുബി.പി, ഷാജില. ഇ എന്നിവരും, മികച്ച സ്റ്റുഡന്റ് പ്രോജക്ടിനുള്ള ഒന്നാം സ്ഥാനം ആൻസൺ ഷിബു , എം.എസ്. ശ്രീറാം, ദേവനന്ദൻ ബി എന്നിവരും നേടി വിദ്യാലയം അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി.

Advertisements

പുരസ്കാരങ്ങൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ വിതരണം ചെയ്തു. സ്കൂളിലെ പ്രഥമാധ്യാപകനായ ശ്രീ. കൃഷ്ണകുമാർ, ഡെപ്യൂട്ടി HM ശ്രീമതി. ജിജ, അവാർഡിന് അർഹരായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്
പുരസ്കാരം ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും സമൂഹത്തിൽ സുരക്ഷിത ഗതാഗത സംസ്കാരം വളർത്തുന്നതിൽ ഇത്തരം പദ്ധതികളുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

വിദ്യാലയത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ആത്മാർഥമായ പ്രവർത്തനങ്ങളുടെയും അംഗീകാരമാണ് ഈ പുരസ്കാര നേട്ടം.
ചടങ്ങിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാനാധ്യാപകർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles