ജില്ലാ കമ്മിറ്റിയെ അറിയിച്ചില്ല : ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം : ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയെ അറിയിക്കാത്തത് കൊണ്ടാണ് വിട്ടു നിൽക്കുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിക്കണമെന്ന്   അച്ചടക്കസമിതി തീരുമാനം എടുത്തതാണ്.

ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കും.  ശശി തരൂർ  സമാന്തര  നീക്കം നടത്തും എന്ന് കരുതുന്നില്ലന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

Hot Topics

Related Articles