വിവാഹത്തിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു ; പെൺസുഹൃത്തിനെ ക്രൂരമായി മർദിച്ചു ; ആഭരണങ്ങൾ കവർന്നു ; യുവാവ് പിടിയിൽ 

കൊച്ചി : വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ്‍ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനാണ് തന്‍റെ വിവാഹം മുടങ്ങുമെന്ന ഭയത്തില്‍ അക്രമണം നടത്തിയത്. കൂടാതെ ഇയാള്‍ യുവതിയുടെ സ്വർണവു കവർന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്‍റെ വിവാഹം മുടക്കുമെന്ന് നിതിൻ ഭയന്നു. പിന്നാലെ കാറില്‍വച്ച്‌ തോർത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസില്‍ തള്ളി. 12 പവൻ ആഭരണങ്ങളും കവർന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles