കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം: നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശിയായ സുബലേഷാ (40)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശി റോഹിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.15 ന് കോട്ടയം നഗരമധ്യത്തിൽ ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി ലോഗോസ് ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ബൈക്കിൽ നിന്നും ഇരുവരും തെറിച്ചു വീണു. പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സുബലേഷിന്റെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles