കുമരകത്ത് തുടർച്ചയായ ഏഴാം ദിവസവും വാഹനാപകടം : ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

കുമരകം: തുടർച്ചയായ ഏഴാം ദിവസവും കുമരകത്ത് വാഹന അപകടം പളളിച്ചിറ ഗ്യാസ് ഏജൻസിക്ക് സമീപം വാഹന അപകടം.

Advertisements

ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം. എറണാകുളത്തു നിന്നും സ്പെയർ പാർട്ട്സുമായി കൊല്ലത്തിന് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിയന്ത്രണം വിട്ട് തെന്നി മാറിയ വാഹനം റോഡ്സൈഡിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിയുകയും ലൈൻ കമ്പികൾ പൊട്ടുകയും ചെയ്തു. ഇതോടെ വടക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധം താറുമാറായി , ഒപ്പം മെയിൽ റോഡിൽ നിന്നും പതിനാറാം വാർഡുമായി ബന്ധിപ്പിക്കുന്ന തുണ്ടിയിൽ പാലവും പൂർണ്ണമായും തകർന്നു . അപകടത്തിൽ ഡ്രൈവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.

Hot Topics

Related Articles