എം.സി റോഡിൽ മോനിപ്പള്ളിയിലുണ്ടായ വാഹനാപകടം; അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികൾ: അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

കുറവിലങ്ങാട് : എംസി റോഡിൽ മോനിപ്പിള്ളി  ഉദയഗിരി  ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം നടന്ന വാഹനാപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞു മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ കെ കെ സുരേഷ്ക്കുമാർ (50) ഭാര്യ അമ്പിളി (45),  ഇവരുടെ സുഹൃത്തിൻ്റെ പുത്രൻ അർജിത്ത് (7) എന്നിവരാണ് മരിച്ചത് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഇവരുടെ കാറിൽ കുത്താട്ടുകുളം ഭാഗത്തേക്ക് പോവുക ആയിരുന്ന കെ എസ് ആർ ടി സി ബിസിൽ ഇടിക്കുക ആയിരുന്നു.ഇടിയുടെ അഘാതത്തിൽ കാർ നിശേഷം തകർന്നു നാട്ടുകാരും പോലീസും ഫയർ ഫോഴ്സ് സംഘവും ചേർന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത് ‘കൊല്ലം സ്വദേശിയും മരണമടക്ക സുരേഷിൻ്റെ സുഹൃത്തുമായ പ്ലാത്താനം സൂരജ് 45 ഭാര്യ രാഖി 40 സുരേഷിൻ്റെ പുത്രൻ ഗോകുൽ 12 എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മരിച്ച അർജിത്ത് സൂരജ് രാഖി ദമ്പതികളുടെ മകനാണ്.

Advertisements

Hot Topics

Related Articles