ബാറില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാക്കള്‍; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ

ആലപ്പുഴ : തഴുപ്പ് ബാറില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പൊലീസുകാരെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറില്‍ സംഘർഷമുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെയാണ് ഇവർ ആക്രമിച്ചത്.

ഒരുപറ്റം യുവാക്കള്‍ ബാറിലെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുത്തിയതോട് എസ് ഐയുടെ നേതൃത്വത്തില്‍ അമിതമായ ലഹരിയിലായിരുന്ന യുവാക്കളുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പൊലീസിനെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles