തിരുവനന്തപുരം: തിരുവനന്തപുരത്ത് 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് ആംബുലൻസില്‍ കയറ്റിയ യുവാക്കളാണ് ആശുപത്രിയിലേക്ക് പോകുംവഴി ആക്രമണം അഴിച്ചുവിട്ടത്. ആംബുലൻസിന്റെ ഉള്‍വശം തകർത്ത യുവാക്കള്‍ നഴ്സിനേയും ജീവനക്കാരേയും ആക്രമിച്ചു. പോത്തൻകോട്, ചന്തവിളയില്‍ നിന്നാണ് പരിക്ക് പറ്റിയ യുവാക്കളെ ആംബുലൻസില്‍ കയറ്റിയത്.
Advertisements

