പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടെ വ്യാപക ഉപയോഗം

ആലപ്പുഴ :അമ്പലപ്പുഴ പാടശേഖരങ്ങളിൽ നിരോധിത കീടനാശിനി ഉപയോഗം വ്യാപകമാകുന്നു .അപ്പർകുട്ടനാട് അടക്കമുള്ള പാടശേഖരങ്ങളിലാണ് നിരോധിത കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നത് .ഇത്തരത്തിലുള്ള ഉപയോഗം മൂലം പാടശേഖരങ്ങളുടെ സമീപത്തെ പരിസരവാസികളിൽ നവജാത ശിശുക്കളടക്കമുള്ളവർക്ക് ശാരീരിക അസ്വസ്ഥതകൾ അടക്കം പിടിപെട്ടിട്ടും യാതൊരും നടപടികളും അധികൃതർ സ്വീകരിക്കാറില്ല .

പാടശേഖരങ്ങളിലെ പോള നശിപ്പിക്കാൻ എന്ന പേരിലാണ് ഇത്തരം കീടനാശിനികൾ വ്യാപകമായി ഉപയോഗിച്ചു വരുന്നത് .വിദേശ രാജ്യങ്ങളിലും ,അന്യസംസ്ഥാനങ്ങളിലും ശക്തമായ നിയമം മൂലം നിരോധിച്ചിട്ടുള്ള റൗണ്ടപ്പ് അടക്കമുള്ള കീടനാശിനികളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെടികൾ , വാഴ , പയർ, മത്ത, കപ്പ, മറ്റ് ഫലവൃക്ഷങ്ങൾ തുടങ്ങിയവയും കരിഞ്ഞുണങ്ങുന്നതായും പ്രദേശവാസികൾ പറയുന്നു .ഇത്തരം സംഭവങ്ങൾക്കെതിരെ പരാതി നൽകിയാലും പഞ്ചായത്ത് അധികൃതരോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ ഇവിടെയെത്തി നടപടി സ്വീകരിക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു 

Hot Topics

Related Articles