അമൃതവര്‍ഷിണിയുമായി രാജീവ് ആദികേശവ്

പമ്പ : സന്നിധാനത്തെ ഭക്തിയില്‍ അലിയിച്ച് സംഗീതജ്ഞന്‍ രാജീവ് ആദികേശവിന്റെ സംഗീത പരിപാടി. അമൃതവര്‍ഷിണി എന്ന പേരിലാണ് ഭക്തിഗാനങ്ങളും ശാസ്ത്രീയ സംഗീതവും കോര്‍ത്തിണക്കിയ ഗാനസുധ. കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി അയ്യപ്പസന്നിധിയില്‍ ഭക്തിഗാനാലാപം നടത്തിവരികയാണ് രാജീവ്. നിധിന്‍ കാര്‍ത്തികേയന്‍ – വയലിന്‍, മൃദംഗം-രാധാകൃഷ്ണന്‍, പുല്ലാംകുഴല്‍-ശിവപ്രസാദ്, ഘടം-വിശാഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ രാജീവ് അയ്യപ്പദര്‍ശനത്തിനു ശേഷമാണ് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടി അവതരിപ്പിച്ചത്. അയ്യപ്പനുള്ള സമര്‍പ്പണമാണ് ഭക്തിഗാന സുധയെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles