ജൈവകൃഷി: നൂറുമേനി വിളയിച്ച് ദേവമാതാ എൻ.എസ്. എസ്

കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർത്ഥാടന ദേവാലയത്തിലെ അഗ്രികൾച്ചറൽ പ്രമോഷൻ കൗൺസിലിന്റെയും ദേവമാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ നടപ്പിലാക്കി വന്ന ജൈവകൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി.

Advertisements

ചീര, വെണ്ട, വെള്ളരിക്ക എന്നിങ്ങനെ വിവിധങ്ങളായ പച്ചക്കറികളാണ് ആധുനികരീതിയിൽ സജ്ജീകരിച്ച പോളി ഹൗസിൽ കൃഷി ചെയ്തത്. ജൈവകൃഷിയുടെ പ്രാധാന്യവും തൊഴിലിന്റെ മഹത്വവും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക, വിഷരഹിത പച്ചക്കറിയുടെ ഉൽപാദനവും ഉപയോഗവും ശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദേവമാതാ കോളേജ് ക്യാമ്പസിൽ ജൈവകൃഷി നടപ്പാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനേജർ വെരി. റവ. ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ,റവ. ഫാ തോമസ് താന്നിമല, അഗ്രികൾച്ചറൽ പ്രമോഷൻ കൗൺസിൽ അംഗം ശ്രീ ജിയോ കരികുളം, കൈകാരൻ ശ്രീ റെജി മിറ്റത്താനി, ജോസ് മണക്കാട്, എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ശ്രീമതി വിദ്യാ ജോസ്, ജിതിൻ ജോയ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

Hot Topics

Related Articles