കോട്ടയം : നാട് ഇളക്കി മറിച്ച് കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഉജ്ജ്വല തുടക്കം. ഇരു ചക്രവാഹന അകമ്പടിയോടെ, ചെണ്ടമേളവും, അനൗൺസ്മെൻ്റുമെല്ലാം അകമ്പടിയായി.
പൂച്ചണ്ടുകളും റോസാപൂക്കളും കോർത്തിക്കിയ മാലയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്തിചേർന്നത്. കുട്ടികൾ മുതൽ പ്രയാമായവർവരെ നാടിന്റെ നായകനെ പൊരിവെയിലത്തും കാത്തു നിന്നു.
നാഗമ്പടം കവലയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ തങ്ങളുടെ പ്രിയ സാരഥിക്ക് മാലയിടാനും പൂക്കൾ നൽകാനും അമ്മമാരും കുട്ടികളും പ്രവർത്തകരും അടക്കം നൂറ് കണക്കിനാളുകളാണ് എത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കേശവനാഥ് അധ്യക്ഷനായി.






എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ നേതാക്കളായ ബി ശശികുമാർ, സി എൻ സത്യനേശൻ, ഷീജ അനിൽ, ജോജി കുറത്തിയാടൻ, പോൾസൺ പീറ്റർ, തങ്കച്ചൻ വാലയിൽ, രാജു ആലപ്പാട്ട്, ബാബു കപ്പക്കാല, റിജേഷ് ബാബു, എബി കുന്നേപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബി ശശികുമാർ, രാജു കുരുവിള, സന്തോഷ് കേശവനാഥ്, ജോജി കുറത്തിയാടൻ, റെജി ലൂക്കോസ്, എൻ എൻ വിനോദ്, ബി ആഷിക്, സി എൻ സത്യനേശൻ, ഷീജ അനിൽ, പി കെ ആന്ദകുട്ടൻ, ശ്രീവാസ്, ടി സി ബിനോയി, സാബുമുരിക്കവേലി, പി ജെ വർഗീസ്, സനിൽ എബ്രഹാം എന്നിവർ സംസാരിച്ചു. നാഗമ്പടത്ത് നിന്ന് ആരംഭിച്ച പൊതുപര്യടനം മാലയിൽ സമാപിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം 3.00ന് വാലേക്കടവിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. —

