നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം : പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് : ഏപ്രിൽ നാലിന് നാഗമ്പടത്ത് പൊതുസമ്മേളനം 

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിച്ച് താരപ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഏപ്രിൽ നാല് ശനിയാഴ്ച കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുക. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. വൈകിട്ട് രണ്ടിനാണ് പരിപാടി നടക്കുക.

Advertisements

Hot Topics

Related Articles