ഏറ്റമാനൂർ : അഞ്ച് വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ പര്യടനം ആരംഭിച്ച മഞ്ചാടിക്കരി സെന്റ് മൈക്കിൾ സി. എസ്. ഐ. പള്ളിയുടെ സമീപത്ത് റോഡരുകിൽ ഒരുക്കിയ സ്വീകരണ വേദിയിൽനിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി. എൻ . വാസവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി. കാലങ്ങളായി വികസനം എത്താതിരുന്ന മേഖലയിൽ പുതിയ കലുങ്കും റോഡും അനുവദിച്ച് നൽകിയ തങ്ങളുടെ ജനപ്രതിനിധിയെ സ്നേഹാദരവോടുകൂടിയാണ് പ്രദേശവാസികൾ കാത്തു നിന്നത്.
ഉദഘാടന വേദിയിലേക്ക് ജീപ്പിൽ എത്തിയ വി.എൻ . വാസവന് അഭിവാദ്യം അർപ്പിക്കാൻ സ്ത്രീകളും കുട്ടികളും രാവിലെ മുതൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ഐ. കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി. ബി. ബിനു നിയോജക മണ്ഡലം പര്യടനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മഞ്ചാടിക്കരിയിൽ നിന്ന് വീണ്ടും വി.എൻ വാസവന്റെ മണ്സല പര്യടനത്തിന്റെ ഉദ്ഘാടന വേദിയിൽ നിൽക്കുമ്പോൾ ആത്മവിശ്വാസവും സന്തോഷവുമാണന്ന് തോന്നുന്നതെന്ന് അദേഹം പറഞ്ഞു. കോണത്താറ്റ് പാലം കടന്നു വരുമ്പോൾ തന്നെ പുതിയ വികസനപദ്ധതികളുടെ ഫലം അനുഭവവേദ്യമാവുകയാണ്. മാറ്റങ്ങൾ നേരിട്ടനുഭവിച്ച ജനങ്ങളൊട് കൂടുതൽ ഒന്നും വിശദമായി പറയുന്നില്ല. നിങ്ങളുടെ സ്നേഹം വോട്ടുകളായി മാറുമെന്ന് മണ്ഡലത്തിലുട നീളം സഞ്ചരിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഉറപ്പുണ്ടന്ന് വി.ബി. ബിനു പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ ഇ എസ് . ബിജു എം.എസ്. സാനു ബിനുബോസ് കെവി – ബിന്ദു കെ. ആർ. അജയ് അശോകൻ കരിമഠം തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ചാടിക്കരിയുടെ അടിസ്ഥാന സൗകര്യവികസ പദ്ധതികൾക്കായി ഇക്കഴിഞ്ഞ കാലയളവിൽ 2.39 കോടിരൂപയുടെ പദ്ധതികൾ അനുവദിക്കാൻ കഴിഞ്ഞത് ഏറ്റവും സന്തോഷകരമായ കാര്യമാണന്ന് സ്വീകരണത്തിന് മറുപടിയായി വി. എൻ . വാസവൻ പറഞ്ഞു. അതിൽ പാലത്തിന്റെ നിർമ്മാണം തുടങ്ങി റോഡും മറ്റ് പദ്ധതികളും അതിനൊപ്പം പൂർത്തീകരിക്കുമെന്നും അദേഹം പറഞ്ഞു.
പര്യടനത്തിനായി ജീപ്പിൽ എത്തിയെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കണിക്കൊന്ന പൂക്കളുമായി വീടുകൾക്ക് മുന്നിൽ കുട്ടികളും സ്ത്രീകളും കാത്തു നിന്നിരുന്നും . നിശ്ചയിച്ചിരുന്ന സ്വീകരണങ്ങൾക്കപ്പുറം ജനങ്ങൾ സ്വമേധയാ ഒരുക്കിയ സ്വീകരണം കൂടിയായപ്പോൾ തന്നെ ആവേശം പ്രവർത്തകരിലേക്ക് പകർന്നു. മുദ്രാവാക്യം വിളികളുമായി ഇരു ചക്രവാഹനങ്ങളിൽ അവർ പര്യടനത്തിനൊപ്പം കൂടി . കൈപ്പുഴമുട്ടിലെ സ്വീകരണവേദിയിൽ നിന്ന് പ്രധാനറോഡിലെക്ക് എത്തിയ പര്യടനം കുമരകത്തിന്റെ ആവേശം ജ്വലിപ്പിക്കുന്നതായി .
വിരിപ്പു കാല ബാങ്ക് പടി മറ്റീത്ര ആശാരിമറ്റം എസ് എൻ കോളജ് പള്ളിച്ചിറ ചെക്കന്നൂർ കരി ചൂളഭാഗം ആപ്പിത്ര വടക്കുകര മേഖലയിലെ സ്വീകരണങ്ങൾക്ക് ചൂടിനെ കൂസാതെ ജനം കാത്തുനിൽക്കുകയായിരുന്നു. കുമരകത്തിന്റയും ആയ്മനത്തിന്റെയും മനസ്സ് വി.എൻ. വാസവനൊപ്പം എന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങളുടെ പങ്കാളിത്തം.

