കൊച്ചി : എൻ എസ് ഒ സൗത്ത് സോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ തിരുവനന്തപുരം ടീമംഗങ്ങളെ ആർ ഒ തിരുവനന്തപുരം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഡയമോറയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ ഒ ഡി ഡി ജി വിബീഷ് ഇ.എം. അധ്യക്ഷത വഹിച്ചു.
എ ഡി സജിത് ഇ.എസ്., , എ ഡി ജോമോൻ കുഞ്ചറക്കാട്ട്, (കൊല്ലം), എ ഡി സന്തോഷ് പി., (കൊച്ചി), തൂലിക ഗാർഗ്, (കോട്ടയം), ഡോ. സുഭാഷ് (എസ് എസ് ഒ), റജീല ബീവി (എസ് എസ് ഒ) എന്നിവർ ടീമിന്റെ നേട്ടത്തെ അഭിനന്ദിച്ച് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ ടീമിന്റെ പരിശീലകനായ ശ്രീഹരിയെയും ക്യാപ്റ്റൻ ആർ. ശരത് കുമാറിനെയും മറ്റ് ടീമംഗങ്ങളെയും പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എ ഡി ജി സുനിത ഭാസ്കർ കൈപ്പടയിൽ രൂപകൽപ്പന ചെയ്ത് തയ്യാറാക്കിയ പ്രത്യേക ഫോട്ടോ ആൽബം എല്ലാ ടീമംഗങ്ങൾക്കും സമ്മാനിച്ചത് ചടങ്ങിന്റെ പ്രധാന ആകർഷണമായി. ടീമിന്റെ ശ്രദ്ധേയമായ പ്രകടനത്തെയും കായികമികവിനെയും അഭിനന്ദിച്ചുകൊണ്ട്, ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ നേർന്നു.
ടീം അംഗങ്ങളായ ആർ. ശരത് കുമാർ (ക്യാപ്റ്റൻ), ശ്രീറാം അനി, ഗോകുൽ ടി.ജി., നന്ദു മോഹൻ, അനന്ദു പ്രസന്നൻ, എൽബിൻ എൽദോസ്, അനുമോദ്, ശ്രീ മുകേഷ്, ഇർഫാൻ, അനൂപ് എം.വി., സുഹൈൽ, ബിജിത്ത്, അഖിൽ, ശ്രീധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിശീലകൻ ശ്രീഹരിയുടെ നേതൃത്വത്തിലും ടീമംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലുമാണ് തിരുവനന്തപുരം ടീം സൗത്ത് സോൺ ക്രിക്കറ്റ് ട്രോഫി സ്വന്തമാക്കിയത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ടീമിന്റെ ഈ അഭിമാനകരമായ നേട്ടത്തെ അഭിനന്ദിക്കുകയും വരും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.


