അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി: സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അജയ് ഉദ്ഘാടനം ചെയ്തു

കോട്ടയം : അക്വാകൾച്ചർ മേഖലയിൽ പ്രവർത്തികുന്ന പ്രമോട്ടർമാരുടെ വേതനം, മാസശമ്പളം ആക്കണമെന്ന് ഓൾ കേരള കൾച്ചറൽ പ്രമോട്ടേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അജയ് ഉദ്ഘാടനം ചെയ്തു. ജൈനമ്മ അനിൽകുമാർ അധ്യക്ഷനായി.കെ പി അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ
ശശികുമാർ ,ബി ജെ ലിജീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : വിജീ രാജേഷ്( പ്രസിഡൻറ്)ജൈനമ്മ അനിൽകുമാർ (സെക്രട്ടറി) ആൻസി ബൈജു ( ട്രഷറർ).

Advertisements

Hot Topics

Related Articles