കോട്ടയം: അസം റൈഫിൾസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഓൾ ഇന്ത്യജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അസം റൈഫിൾസ് ഇപ്പോഴും ഇരട്ട നിയന്ത്രണത്തിൽ ( മിനിസ്ട്രി ഓഫ് ഡിഫെൻസ് ഫോർ ഓപ്പറേഷനൽ ആൻഡ് എം എച്ച് എ
ഫോർ അഡ്മിനിസ്ട്രേഷൻ) ആണ്. അതുകൊണ്ട് തന്നെ ഇതിലെ അംഗങ്ങൾക് ചെയ്യുന്ന ജോലിക്കാനുപാതമായി ( ആർമി ഡ്യൂട്ടി) ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല . ഇതിനെതിരെയാണ് അസം റൈഫിൾസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഡൽഹി , കേരള ഹൈ കോടതികൾ
സുപ്രീം കോടതി എന്നിവിടങ്ങളിൽ കേസ് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കാന്റീൻ ഫെസിലിറ്റി, ഇ സി എച്ച് എസ് എന്നീ ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തു. എന്നാൽ
തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യം ഇപ്പോഴും
ഡൽഹി ഹൈക്കോടതിയുടെ പരിഗണയിൽ ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇപ്പൊൾ സംഘടന നേതൃത്വത്തിന് എതിരെ സംഘടിത നീക്കങ്ങൾ നടത്തുകയാണ്.നേതൃത്വത്തെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഇതിനെതിരെയാണ് ജില്ലാ റൈഫിൾസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കലക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.


