കോട്ടയം : മുടങ്ങി കിടക്കുന്ന നാട്ടകം കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ജനുവരി 19 തിങ്കളാഴ്ച കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിന് മുന്നിൽ ധർണ നടത്തും. വൈകിട്ട് 6.30 ന് തിരിതെളിച്ചാണ് പ്രതി ഷേധ പരിപാടിയിൽ പങ്കെടുക്കുക. കടുത്ത ഒരു വേനൽ കാലം കൂടി എത്തിയതോടെ പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെ കിണറുകളും വറ്റി തുടങ്ങി. ഉയർന്ന വില നൽകി പലരും കുടിവെള്ളം വാങ്ങി തുടങ്ങിയതായി നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മ സമിതി പ്രസിഡൻ്റ് ജോർജ് മാത്യുവും , സെക്രട്ടറി എ എസ് ഷാനവാസും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി ഇതിനകം കോടികൾ ചെലവഴിച്ച നാട്ടകം കുടിവെള്ള പദ്ധതി നിർമ്മാണം എങ്ങുമെത്താതെ ഇപ്പോഴും മുടങ്ങി കിടക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പൊതുജനങ്ങളും ഒത്തുചേർന്ന് പ്രതികരിക്കണമെന്നും ഇവർ പറയുന്നു.
മുടങ്ങി കിടക്കുന്ന നാട്ടകം കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തിയാക്കുക ; ജനുവരി 19 തിങ്കളാഴ്ച കോട്ടയം നഗരസഭ നാട്ടകം ഓഫീസ് പടിക്കൽ തിരിതെളിച്ച് പ്രതിഷേധം


