സംസ്ഥാനത്തെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് കോട്ടയം ജില്ലയിലെ രണ്ട് പേർക്ക് ലഭിച്ചു. വിജയപുരം പഞ്ചായത്തിലെ പാറമ്പുഴ കരയിൽ പ്രദീപ് ഭവനിൽ പി കെ ബിനിക്കും മണർകാട് പഞ്ചായത്തിൽ മാലം ചെറുകര വീട്ടിൽ സി കെ ഷീനയ്ക്കുംമാണ് അവാർഡ് ലഭിച്ചത്. 25 വർഷത്തെ സേവന മികവിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്കും അവാർഡ് ലഭിച്ചത്.
2000 ആണ്ടിൽ തന്റെ 22 വയസ്സിൽ ജോലി പ്രവേശിച്ച ബിനി 2006 വരെ മണർകാട് പഞ്ചായത്തിലും അതിനുശേഷം വിജയം പഞ്ചായത്തിലും ജോലിയിൽ പ്രവേശിച്ചു. ആദ്യകാലങ്ങളിൽ വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചു എങ്കിലും 2016 നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഡോക്ടർ രവീന്ദ്രനാഥൻ നൽകിയ സ്ഥലത്ത് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ച നൽകി മിനിയുടെ സഹായിയായ ജയമോള്‍ ടിഡിയുടെയും ഭർത്താവ് പ്രദീപിന്റെയും മക്കളായ ആദിത്യനായരുടെയും അഹില്യാ നായരുടെയും സഹപ്രവർത്തകരായ വർക്കർമാരുടെയും പ്രോത്സാഹനമാണ് തനിക്ക് അവാർഡ് ലഭിച്ചതിന് പിന്നിൽ എന്ന് ബിന്നി പറഞ്ഞു.