ഏഷ്യക്കപ്പ് ട്വന്റി 20 ലോകകപ്പ് തോൽവി; സിലക്ടർമാരെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് ബിസിസിഐ; പുതിയ സിലക്ടർമാർക്കായി അന്വേഷണം

മുംബയ് : ട്വന്റി 20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പിന്നാലെ ടീം സെലക്ടർമാരെ പുറത്താക്കി ബി,സി.സി.ഐ. ചേതൻശർമ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടെയും കസേര തെറിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ബി,സി.സി. ഐ അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. നവംബർ 28നാണ് അപേക്ഷിക്കാനുള്ള അവസാന തീയത്. ഇക്കാര്യം തങ്ങളുടെ ട്വിറ്റർ പേജിൽ ബി,സി,സി.ഐ പങ്കുവച്ചിട്ടുണ്ട്.

Hot Topics

Related Articles