ന്യൂഡൽഹി : അരുണാചല്‍ പ്രദേശിലെ തവാങില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തില്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടത്തില്‍പെട്ടവരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. മലപ്പുറം സ്വദേശി മാധവ് മധുവാണ് മരിച്ചത്. കൊല്ലം സ്വദേശി ബിനുപ്രകാശിനായി തെരച്ചില്‍ തുടരുകയാണ്. 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
Advertisements


