കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 17 ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ചിറകണ്ടം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടിയാലി, കൊമ്പനാംകുന്ന്, കാവുംപാടം, കിടങ്ങൂർ ഹൈവേ ജംഗ്ഷൻ, ചെക്ക് ഡാം, ഗോവിന്ദപുരം, എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൌൺ., ബി.എസ്.എൻ.എൽ ടവർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഈപ്പൻസ്, അമയന്നൂർ ടെമ്പിൾ, ഹീറോ കോട്ടിംഗ്, എംജി കോളനി, സ്പിന്നിംഗ് മില്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ബാങ്ക്‌പടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാലുകുന്ന്, വാഴേ മഠം, ചിറയിൽ പാടം,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് , ഉഴത്തിപ്പടി , കൊല്ലാപുരം , നാലുകോടി പഞ്ചായത്ത് , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി ,കാർത്തികപ്പള്ളി, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ, പോളിമർ, ലിയ, ചെറുശ്ശേരിക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ
രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി വിതരണം മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ RG കോളനി, കുരുവിനാൽ, പായപ്പാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഡൈൻ, സ്വപ്ന, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയും എൻ.എസ്.എസ് ഹെഡ്ക്വാർട്ടേഴ്‌സ്, റെഡ് സ്ക്വയർ, എൻ.എസ്.എസ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി വർക്ക് നടക്കുന്നതിനാൽ പാലക്കാട്ട്മല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ യൂണിവേഴ്സിറ്റി ഔട്ട്, ലിസ്യൂ പാറമട, ചാരംകുളം, ഒട്ടകഞ്ഞിരം,മുണ്ടുവേലി പടി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്താം അമ്പലം, വെസ്ക്കോ റിവെറൈൻ, വടക്കേനട, പ്ലൈവുഡ്, സരോവരം, മോസ്കോ, estilo, വില്ലേജ്, ഇടയാടി, മില്ലെനിയം, എസ്.എം.ഇ, നഴ്സിംഗ് ഹോസ്റ്റൽ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉഴത്തിൽ ലൈൻ, പ്യാരി, ബാവൻസ് വില്ല, പുളിക്കച്ചിറ, മൗണ്ട് കാർമൽ , ഇറഞ്ഞാൽ ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ വെസ്റ്റ് , കൈപ്പനാട്ട്പടി, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുഴുവൻ സബ് സ്റ്റേഷൻ ഷട്ട്ഡൌൺ വർക്കിന്റെ ഭാഗമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
വർക്ക്‌ഷോപ്പിൽ ജോലിക്കാരനായി കയറും; സ്വകാര്യ ആവശ്യത്തിനായി വാഹനം കൈവശപ്പെടുത്തും; സ്വകാര്യ വാഹനങ്ങൾ പണയം വച്ചും റെന്റ് എ കാറായി നൽകിയും തട്ടിപ്പ് നടത്തുന്ന വൻ മാഫിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ; തിരുവല്ല സ്വദേശിയായ യുവാവിനെ തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്ത് കോട്ടയം ഗാന്ധിനഗർ പൊലീസ്
കോട്ടയം: വർക്ക്‌ഷോപ്പിൽ ജീവനക്കാരനായി കയറിയ ശേഷം അറ്റകുറ്റപണികൾക്ക് എത്തിക്കുന്ന വാഹനം സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ കൈവശപ്പെടുത്തി പണയം വച്ചും റെന്റ് എ കാറായി നൽകിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ. അതിരമ്പുഴ മാന്നാനം പിള്ളക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മുത്തൂർ ബിന്ദു നിവാസിൽ ജാസൺ വിൻസന്റ് ജസ്റ്റിനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും പ്രതിയായ യുവാവ് മറ്റൊരു യുവാവിന്റെ ഇന്നോവ വാഹനം വാങ്ങിയെടുക്കുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ അറ്റകുറ്റപണി നടത്തുന്ന സ്ഥാപനം നടത്തിയിരുന്ന യുവാവിന്റെ സ്ഥാപനത്തിൽ ജോലിയ്ക്ക് കയറിയ ശേഷമാണ് ഇയാൾ വാഹനം സ്വകാര്യ ആവശ്യത്തിന് എന്ന പേരിൽ കൈവശപ്പെടുത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിക്കാതെ വന്നതോടെ ഉടമ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാഹനം തിരുവല്ല ഭാഗത്ത് പണയം വച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ അറസ്റ്റിലായി പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഇയാളുടെ ഫോണിൽ നിന്നും വാഹനങ്ങൾ റെന്റിന് എടുത്ത് പണയം വച്ച് തട്ടിപ്പ് നടത്തുന്ന വൻ സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് പൊലീസ് സംഘം മോട്ടോർ വാഹന വകുപ്പുമായി ചേർന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇയാൾ സമാന രീതിയിൽ കൂടുതൽ വാഹനങ്ങൾ തട്ടിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണിലെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ നിന്നും വാഹന തട്ടിപ്പ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ മാഫിയ സംഘങ്ങളാണ് ഈ വാഹന തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് തിരുവല്ല കേന്ദ്രീകരിച്ചുള്ള മൂന്ന് കാപ്പാ ചുമത്തിയ പ്രതികളുടെ വിവരങ്ങളും പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ കേസിൽ ഉൾപ്പെട്ട പ്രതികളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ റെന്റ് എ കാറായി നൽകുന്നവർക്കും, അനധികൃത റെന്റ് എ കാർ ഇടപാട് നടത്തുന്നവർക്കും എതിരെ കർശന നടപടികൾ തുടരുമെന്നും പൊലീസ് സംഘം അറിയിച്ചു.


