നോട്ടിംങ്ഹാം : മൂന്ന് വർഷങ്ങൾക്ക് മുൻപ് അന്തരിച്ച ബൈജു മേനാച്ചേരിയെ അനുസ്മരിക്കുന്നതിൻ്റെ ഭാഗമായി മേയ് 20 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് “ഓൾ യു.കെ ബൈജു മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്” സംഘടിപ്പിക്കുന്നു. പതിനാറ് ടീമുകൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിലേക്ക് യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം 10 ടീമുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നോട്ടിംഗ്ഹാമിൽ നടന്ന ഓൾ യു.കെ വടംവലി, വോളിബോൾ ടൂർണമെന്റുകളുടെ വിജയത്തിന് ശേഷമാണ് ഇത്തരത്തിൽ ഒരു ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
Advertisements
സൗഹ്യദ കൂട്ടായ്മ നോട്ടിഗ്ഹാമിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


