ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്കിയ അത്തിപ്പഴം പോഷക സമ്പന്നമാണ്. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കിയ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുന്ന പ്രീബയോട്ടിക്സിൻ്റെ മികച്ച ഉറവിടമാണ് ഇവ. ഇത് ദഹനവ്യവസ്ഥയെ നിലനിർത്താൻ സഹായിക്കുക മാത്രമല്ല, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഗ്നീഷ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം ഉണക്കി കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ ഉണക്ക അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വെള്ളത്തിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരവും തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിക്കും.