അടുക്കയിലെ പല ചേരുവകളും നമുക്കേറെ ആരോഗ്യം നല്കുന്നവയാണ്. സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്ന പലതും ഇതില്‍ പെടുന്നു. ഇതില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചി പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നാണ്. ഇത് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഒരു കഷ്ണം ഇഞ്ചി ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. എന്നാല്‍ ഇത് വെറും വയറ്റില്‍ കഴിയ്ക്കരുത്. പലര്‍ക്കും വയറിന് അസ്വസ്ഥതയുണ്ടാകും. ഒരു കഷ്ണം ഇഞ്ചി രാവിലെ വെറുംവയറ്റില്‍ അല്ല, മറിച്ച് രാവിലെ 11 മണിയോടെയോ വൈകീട്ട് 4 മണിയോടെയോ കഴിച്ചാല്‍ മതിയാകും. ഇഞ്ചി അതേ രൂപത്തില്‍ കഴിയ്ക്കാന്‍ മടിയെങ്കില്‍ ചായയിലോ ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിട്ടോ കുടിയ്ക്കാം.
വയറിന്റെ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. കുടല് ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് ഇഞ്ചിയെന്നത്. ദഹനം പെട്ടെന്ന് നടക്കാന്‍ ഇഞ്ചി ഏറെ നല്ലതാണ്. ഇതിലൂടെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതെ തടയാം. ഇത് വയര്‍ വന്നു വീര്‍ക്കുന്നതും ഏമ്പക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഇഞ്ചി വിരശല്യം പോലുളളവ അകറ്റുവാനും നല്ലതാണ്. കുടലിന് വീക്കമുണ്ടാകുന്നത് തടയുന്നത് വഴി കുടല് സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. നല്ല ശോധനയ്ക്കും നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഞ്ചി നല്ലൊരു ആന്റികൊയാഗുലന്റാണ്. ഇത് രക്തം കട്ട പിടിയ്ക്കുന്നത് തടയും. ഹൃദയാരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. രക്തപ്രവാഹം കൃത്യമായി നടക്കാന്‍ ഇഞ്ചി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇഞ്ചിയിലെ ആന്റിഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഏറെ ഫലപ്രദമാണ്. കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഏറ്റവും വലിയ വില്ലനാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചിയേറെ ഗുണം നല്‍കും.
ഇഞ്ചി ദിവസവും കഴിയ്ക്കുന്നത് ശരീരത്തിലുണ്ടാകുന്ന വീക്കം തടയും. ഇത് ശരീരവേദനകളും സന്ധിവേദനകളുമെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ആന്റിഇന്ഫ്ളമേഷന് ഗുണങ്ങള്‍ നല്‍കുന്നത്. നമ്മുടെ ശരീരത്തിലെ നീര്‍ക്കെട്ട് മാറ്റാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ടാണ് പലപ്പോഴും ഇല്ലാത്ത തടി തോന്നിപ്പിയ്ക്കുന്നതും ശരീരത്തിന് വേദനയുണ്ടാക്കുന്നതുമെല്ലാം.
കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഇഞ്ചി ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ തന്നെയാണ് ഈ ഗുണം നല്‍കുന്നത്. ഇവ ഫ്രീ റാഡിക്കലുകള്‍ കൈകാര്യം ചെയ്യാന്‍ ഏറെ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളാണ് കോശങ്ങളെ നശിപ്പിയ്ക്കുന്നത്. പല രോഗങ്ങള്‍ക്കും ചര്മകോശങ്ങള്ക്കുമെല്ലാം ഇതേറെ ദോഷം വരുത്തും. ആരോഗ്യത്തിനൊപ്പം നല്ല ചര്‍മത്തിനും ഇഞ്ചി കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് കൂടുതല്‍ കഴിയ്ക്കരുത് എന്നതും പ്രധാനമാണ്. ഇത് കഴിച്ച് അസ്വസ്ഥതയുണ്ടാകുന്നവര്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.


