വിപണി വിദഗ്ധരെ പോലും അമ്പരപ്പിച്ച് ആ ഇരുചക്ര വാഹനം ; വിലയും രൂപകൽപ്പനയിലും ഹിറ്റായി ഈ മോഡൽ 

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ക്ലാസിക് ബൈക്ക് സെഗ്മെന്റില്‍ തനതായ രൂപകല്‍പ്പനയും ബജറ്റ് വിലയും കൊണ്ട് ശ്രദ്ധേയമായ ഒരു മോഡല്‍ വിപണി വിദഗ്ധരെ പോലും അമ്പരിപ്പിച്ചുകൊണ്ട് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ്. വിഖ്യാത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ (Royal Enfield) നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഹണ്ടര്‍ 350 (Hunter 350) ആണ് രാജ്യത്ത് മികച്ച മുന്നേറ്റം നടത്തുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റായ ഗാഡിവാഡി (GaadiWaadi) പുറത്തുവിട്ട 2026 ഏപ്രില്‍ മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന കണക്കുകളിലാണ് ഹണ്ടര്‍ 350 തങ്ങളുടെ ജനപ്രീതി വീണ്ടും തെളിയിച്ചിരിക്കുന്നത്.

Advertisements

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ വമ്പന്‍ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2026 ഏപ്രില്‍ മാസത്തില്‍ 21,947 ഹണ്ടര്‍ 350 ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിജയകരമായി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി, അതായത് 2025 ഏപ്രില്‍ മാസത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 21 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 ഏപ്രിലില്‍ 18,109 യൂണിറ്റുകള്‍ മാത്രമായിരുന്നു ഈ ബൈക്കിന്റെ ആകെ വില്‍പ്പന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 3,838 ഹണ്ടര്‍ ബൈക്കുകള്‍ അധികമായി വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ മികച്ച വളര്‍ച്ചാ നിരക്കോടെ, കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ഹണ്ടര്‍ 350 മോഡലിന് കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ പരമ്പരാഗത മോഡലുകളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (Classic 350) ഒന്നാം സ്ഥാനത്തും, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 (Bullet 350) രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഈ വമ്പന്മാര്‍ക്ക് തൊട്ടുപിന്നാലെയാണ് പുതിയ തലമുറയെ ലക്ഷ്യമിട്ടെത്തിയ ഹണ്ടറും തന്റെ സ്ഥാനം ശക്തമാക്കുന്നത്. 

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കളിനെ കുറിച്ച്‌ പറയുമ്പോള്‍ കമ്പനിയുടെ പുത്തന്‍ ജെ-പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ 349 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-ഓയില്‍ കൂല്‍ഡ് എഞ്ചിന്‍ പരമാവധി 20.2 bhp പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. നഗരങ്ങളിലെ സുഗമമായ യാത്രകള്‍ക്കായി 5-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്സ് സംവിധാനമാണ് ഈ ബൈക്കില്‍ എന്‍ഫീല്‍ഡ് ഒരുക്കിയിട്ടുള്ളത്. യുവാക്കള്‍ക്ക് മാത്രമല്ല പ്രായഭേദമന്യേ ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ റൈഡിംഗ് പൊസിഷനും ഹാന്‍ഡ്ലിംഗും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.ഇതിന്റെ ലൈറ്റ്‌വെയിറ്റ് ഡിസൈന്‍ ആണ് ഹണ്ടര്‍ 350 ബൈക്ക് ഇന്ത്യന്‍ വിപണിയിലെ വലിയ വിജയമാകാനുള്ള പ്രധാന കാരണം. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡിന്റെ ആകെ തൂക്കം വെറും 181 കിലോ മാത്രമാണ്.

പെട്രോള്‍ തീര്‍ന്നുപോയാല്‍ പോലും സാധാരണക്കാര്‍ക്ക് അനായാസം തള്ളിക്കൊണ്ട് പോകാന്‍ സാധിക്കുന്ന രൂപത്തിലാണ് ഇതിന്റെ ഘടന. 2022 ഓഗസ്റ്റ് മാസത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ മോഡല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചത്. ചെന്നൈയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഹണ്ടര്‍ ആഭ്യന്തര വിപണിക്ക് പുറമെ വലിയ തോതില്‍ വിവിധ വിദേശ രാജ്യങ്ങളിലേക്കും കമ്പനി വിജയകരമായി കയറ്റുമതി ചെയ്യുന്നുമുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും വിലകുറഞ്ഞ മോഡല്‍ കുടിയാണ് ഹണ്ടര്‍ 350. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഏകദേശം 1.38 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച റോഡ് പ്രസന്‍സും ബ്രാന്‍ഡ് മൂല്യവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡെയ്ലി കമ്മ്യൂട്ടര്‍ മോഡലാണിത്. ഹോണ്ട CB350 RS, ജാവ 42 തുടങ്ങിയ മറ്റ് പ്രമുഖ ബൈക്കുകളോട് മത്സരിച്ചാണ് ഹണ്ടര്‍ വിപണിയില്‍ നിന്ന് ഈ മികച്ച വില്‍പന നേട്ടം കൊയ്തത്.

Hot Topics

Related Articles