കോട്ടയം: ബിജെപി സർക്കാരിന്റെ വോട്ട് കൊള്ളയ്‌ക്കെതിരെ ആർ.ജെ.ഡി കോട്ടയം ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് നാളെ സെപ്റ്റംബർ 25 ന് നടക്കും. രാവിലെ 10 ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് യോഗത്തിൽ അധ്യക്ഷത വഹിക്കും. കോട്ടയം മാമ്മൻ ഹാളിനു മുന്നിൽ നിന്നും പ്രകടനം ആരംഭിക്കും.
Advertisements


