കോട്ടയം : ഗുണനിലവാര സംവിധാനത്തിന്റെ മുഖമുദ്രയായ ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ സിഡിഎസ് ആയി ഭരണങ്ങാനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സമുദായിക മായ പിന്നാക്കാവസ്ഥയിലുള്ള വർ എന്നിവർക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഭരണങ്ങാനം സിഡി എസ് ഓഫീസ് പ്രവർത്തനം മുന്നോട്ട് കൊ ണ്ടുപോവുന്നത്. ഫയൽ സംവിധാനത്തിലെ കാര്യക്ഷമതയും സേവനങ്ങളിലെ ഗുണനിലവാരവും ഉറപ്പുവരുത്താൻ ആവശ്യമായ ഭൗതിക പശ്ചാത്തല സംവിധാനങ്ങളുടെ മാതൃകാ ഓഫീസ് എന്ന നിലയിലാണ് അംഗീകാരം.













സിന്ധു പ്രദീപ് ചെയർപേഴ്സനും, രശ്മി മോഹൻ മെമ്പർ സെക്രട്ടറിയുമായാണ് പ്രവർത്തനം. ജി അഞ്ജന വൈസ് ചെയർപേഴ്സണും, സ്മിത മോൾ അക്കൗണ്ടന്റും, വിമല ധരണിന്ദ്രൻ സാമൂഹിക ഉപസമിതി കൺവീനറും, ആഷഅനീഷ് ഉപജീവന ഉപസമിതി കൺവീനറും, രമ റെജി അടിസ്ഥാനസൗകര്യ ഉപസമിതി കൺവീനറും, അഞ്ജു അനീഷ് ഗ്രാമസഭ തൊഴിലുറപ്പ് ഉപസമിതി കൺവീനറും, മിനി ബാബു, സുഭദ്ര ശശി, രാധാ ബാബു, മിനി ലൂക്ക, മഞ്ജു ജിനു, മിനി രാജേഷ്, രാജമ്മ ഗോപാലൻ എന്നിവർ സിഡിഎസ് അംഗങ്ങ ളുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകത്തിനുതന്നെ ഒരു മാതൃകയാണ് കുടുംബശ്രീ, ഭിന്നശേഷിക്കാരായ വയോജനങ്ങൾക്കും കുഞ്ഞുങ്ങൾക്കുമുള്ള സഹായങ്ങൾ ഉൾപ്പടെ, വിജ്ഞാന കേരളം പദ്ധതിയിലൂടെ അനേകർക്ക് തൊഴിൽ നൽകാനും കുടുംബശ്രീ സംവിധാനത്തിലൂടെ കഴിഞ്ഞുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പറഞ്ഞു.
കൂട്ടായപ്രവർത്തനത്തിന്റെ ഫലമായാണ് ഐഎസ്ഒ ലഭിച്ചത്. വയോജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുക, എല്ലാ വാർഡുകളിലും ജൻഡർ വാർത്താബോർഡുകൾ സ്ഥാപിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം ചെയർപേഴ്സൺ സിന്ധു പ്രദീപ് പറഞ്ഞു.


