ബോണ്ടിംഗ് ഫാമിലീസ് പദ്ധതി നിയമ അവബോധ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച സെമിനാറിന്റെയും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് ലീഡ് കോർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, കിടങ്ങൂർ മേഖല കോർഡിനേറ്റർ ബിജി ജോസ് എന്നിവർ പ്രസംഗിച്ചു. നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി മുൻ അംഗം അഡ്വ. സിസ്റ്റർ ജ്യോതിസ് പി. തോമസ് നേതൃത്വം നൽകി. അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisements

Hot Topics

Related Articles