മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവും വിൽപ്പനയ്ക്കായി എത്തിച്ചു : ആസാം സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ

കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ. ആസാം സ്വദേശിയായ ഹനീഫ (29) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും ( ഹെറോയിൻ) കഞ്ചാവും സഹിതമാണ് ആസാം സ്വദേശിയെ കോതമംഗലം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ കോതമംഗലം താലൂക്കിൽ ഇരമല്ലൂർ നെല്ലിക്കുഴി കനാൽ റോഡ് ഭാഗത്ത് വെച്ച് പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

Advertisements

ഓപ്പിയം ഭാഗത്തിൽ പെടുന്ന മാരക മയക്കുമരുമായ ഹെറോയിൻ അഥവാ ബ്രൗൺഷുഗർ 0.094ഗ്രാം, ഗഞ്ചാവ് പത്ത് ഗ്രാം എന്നിവ സഹിതമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ
ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രവി വ.പ്രിവന്റിവ് ഓഫീസർ ഷമീർ വി എ, സോബിൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പി വി , ഉബൈസ് , ഡ്രൈവർ പ്രിന്റ് ഓഫീസർ (ഗ്രേഡ്) കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles