ക്രിസ്മസ് രാവിലും കമ്മ്യൂണിസ്റ്റ് അക്രമം; ആലപ്പുഴയിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ ആക്രമണം

ആലപ്പുഴ:ക്രിസ്മസ് രാവിൽ കരോൾ സംഘത്തിന് നേരെ സിപിഎം–ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് കരിമുളയ്ക്കൽ പ്രദേശത്താണ് സംഭവം.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏകദേശം 50 പേരടങ്ങിയ കരോൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.ലിബർട്ടി ക്ലബും യുവ ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരോൾ പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്. രണ്ട് കരോൾ സംഘങ്ങൾ ഒന്നിച്ചെത്തിയതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് പ്രാഥമിക വിവരം.

Advertisements

സിപിഎം നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലിബർട്ടി ക്ലബിലെ പ്രധാനിയായ ഡിവൈഎഫ്‌ഐ നേതാവ് ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ആരോപണം.ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ക്ലബുകളും നൂറനാ കരോൾട് പൊലീസിൽ പരാതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് 15 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Hot Topics

Related Articles