News /General
General
പ്രാർഥനകൾ വിഫലം;നാടൊന്നാകെ നടത്തിയ തിരച്ചിലിന് ഒടുവിൽ വിരാമം;ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാൻ മരിച്ച നിലയിൽ
ചിറ്റൂർ:പ്രാർഥനകൾ വിഫലമായി. ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹാന്റെ മൃതദേഹം വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് ലഭിച്ചത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കാണാതായി ഏകദേശം 21...
General
തിരഞ്ഞെടുപ്പ് കാലത്ത് സൂപ്പർ പൊങ്കൽകിറ്റ്:തമിഴ്നാട്ടിൽ വീണ്ടും പണം ഉൾപ്പെടുത്താൻ സാധ്യത;വോട്ടർമാർക്ക് പൊങ്കൽ സമ്മാനം വർധിപ്പിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ :തിരഞ്ഞെടുപ്പ് വർഷത്തിൽ സൂപ്പർ പൊങ്കൽകിറ്റുമായി തമിഴ്നാട് സർക്കാർ വീണ്ടും. ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം പണം ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് തമിഴ്നാട് കൈത്തറി-ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി അറിയിച്ചു. പൊങ്കൽ ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എം.കെ....
General
മുഖം മറച്ച് കൈവിലങ്ങുമായി നാമനിർദേശപത്രിക സമർപ്പിക്കാനെത്തി;പൂന്നൈയിൽ പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുന്നു
ന്യൂഡൽഹി:മുഖം മറച്ചും കൈവിലങ്ങുമായാണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവായ ബന്ദു ആന്തേക്കറാണ് പൊലീസ് കാവലിൽ സർക്കാർ ഓഫീസിലെത്തി സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ...
General
അഴിമതി ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം;മുൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി വേട്ടയാടില്ല; അഴിമതിയിൽ വിട്ടുവീഴ്ചയില്ല:മേയർ വി.വി.രാജേഷ്
തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കില്ലെന്ന് മേയർ വി.വി. രാജേഷ്. എന്നാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയാൽ മുൻ മേയറും ഭരണസമിതിയും...
General
ചരിത്രത്തിന്റെ ഭാരവും ഭാവിയുടെ ചോദ്യങ്ങളും ഉയർത്തിയവർ:140 വയസ് പിന്നിടുന്ന കോൺഗ്രസ്;പൈതൃകം മഹത്തായതെങ്കിലും വെല്ലുവിളികൾ കടുപ്പം
ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ നിന്ന പാർട്ടിക്ക് ചരിത്രം നൽകുന്നത് അഭിമാനകരമായ പൈതൃകമാണെങ്കിൽ, വർത്തമാനകാലം മുന്നോട്ടുവയ്ക്കുന്നത് കടുത്ത രാഷ്ട്രീയ വെല്ലുവിളികളാണ്.1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ...

