സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കോട്ടയം : സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഓഫീസ്, മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിൻ്റെയും, മാഞ്ഞൂർ ഹോമിയോ ആയുഷ് വെൽനെസ് സെറ്ററിൻ്റേയും സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ഖാദി ബോർഡ് അംഗനവാടിയിൽ ആചരിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ് യോഗാ അഭ്യസിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ മെറിൻ വർഗീസ് യോഗയും ജീവിതവും എന്ന വിഷയത്തിൽക്ലാസ് എടുത്തു. യോഗാ പരിശീലിക അനിതയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തോടൊപ്പം പഞ്ചായത്ത് മെമ്പർമാർ അടക്കമുള്ളവർ യോഗാഭ്യാസംനടത്തി.മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ ലൂക്കോസ് മാർക്കിൽ,ടോമി കാർ കുളം, ലിസി സാജൻ,ഫീൽഡ് പബ്ലിസിറ്റി അസിൻ സരിൻലാൽ എന്നിവർ സംസാരിച്ചു. യോഗാ ക്വിസ് വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles