കോട്ടയം : ഹിന്ദു ഐക്യവേദി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനവും താലൂക്ക് ഉപരി കാര്യകർത്താക്കളുടെ പഠന ശിബിരവും കോട്ടയം തിരുനക്കര യിലുള്ള വിശ്വഹിന്ദു പരിഷത്ത് ഹാളിൽ വെച്ച് നടത്തപ്പെട്ടു പ്രസിദ്ധ യോഗചാര്യൻ പി എൻ വാസുദേവൻ നായർ അന്താരാഷ്ട്ര യോഗ ദിന സന്ദേശവും യോഗ ഡെമോൺസ്ട്രേഷനും നൽകി ജില്ല പ്രസിഡൻറ് വി ആർ സി നായർ അധ്യക്ഷത വഹിച്ച പഠന ശിബിരത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് ,സംസ്ഥാന സഹ സംഘടന സെക്രട്ടറി വി സുശികുമാർ എന്നിവർ ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കാര്യകർത്താക്കളുടെ ഉത്തരവാദിത്ത ബോധത്തെക്കുറിച്ചുംക്ലാസുകൾ നയിച്ചു.ജില്ല ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം സ്വാഗതവും ,ജില്ലാ സെക്രട്ടറി ആർ ജയചന്ദ്രൻ കൃതജ്ഞതയും അർപ്പിച്ചു , ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സോമൻ ശിവാർപ്പണം , മഹിളാ ക്യവേദി സംസ്ഥാന പ്രസിഡണ്ട് ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫസർ രഘുദേവ് ,ഖജാൻജി ക്യാപ്റ്റൻ വിക്രമൻ നായർ,വൈസ് പ്രസിഡൻമാരായ എം സത്യശീലൻ,കെ പി ജയമോൻ ,അനീഷ് എൻ പിള്ള ,സെക്രട്ടറിമാരായ കെജി. തങ്കച്ചൻ, ഹരികുമാർ കുറിച്ചി , മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻറ് ശാന്തമ്മ കേശവൻ,വർക്കിംഗ് പ്രസിഡണ്ട് സിന്ധു ജയചന്ദ്രൻ ,ജനറൽ സെക്രട്ടറി രശ്മി സുനിൽ , ഖജാൻജി ജയശ്രീ ,സെക്രട്ടറി ശ്രീരേഖ വി.ഡി, എന്നിവർ നേതൃത്വം നൽകി.
ഹിന്ദു ഐക്യവേദി താലൂക്ക് ഉപരി പഠനശിബിരവും അന്താരാഷ്ട്ര യോഗാ ദിനവും ആചരിച്ചു


