ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നാരീപൂജ നാളെ ഡിസംബർ 19 ന്

ചക്കുളത്തുകാവ്: പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാരീപൂജ നാളെ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കും. പൊങ്കാലയ്ക്ക് ശേഷമുള്ള പ്രാധാന ചങ്ങായതിനാൽ ക്ഷേത്രത്തിലേയ്ക്ക് നിരവധി ഭക്തർ എത്തിതുടങ്ങി. സ്ത്രീകളെ ദേവിയായി സങ്കല്പിച്ച് ആരാധിക്കുന്ന ചടങ്ങ് കേരളത്തിൽ വിരളമാണ്. പ്രസിദ്ധമായ ഈ ചടങ്ങ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശീമാട്ടി സിഇഒ ബീനാ കണ്ണന്റെ പാദം കഴുകി ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും.

Advertisements

നാരീപൂജയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ജനപ്രതിനിധികൾ, സാമുദായിക- സാംസ്കാരിക സംഘടന പ്രവർത്തകർ, ഉത്സവ കമ്മറ്റി ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരിപൂജ ഉദ്ഘാടന ചടങ്ങിന് ശേഷം മറ്റ് സ്ത്രീകളുടെ കാൽപാദം കഴുകി പൂജ നടത്തും. പന്ത്രണ്ടു നോമ്പ് ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹോമവും വൈകിട്ട് 6.30 ന് തിരുവാതിരക്കളിയും നടക്കും. 20 നും രാത്രി 7.30 ന് നൃത്തസന്ധ്യ. 21ന് രാത്രി 7.30 ന് കുത്തിയോട്ടം. 22 ന് രാത്രി 7.30 ന് ഭരതനാട്യം . 23 ന് ഭാഗവത സപ്താഹയജ്‌ഞം സമാപനം.

രാത്രി 8.30 ന് കുത്തി യോട്ടം. 24 ന് രാത്രി 7.30 ന്. ചെണ്ടമേളം ഫ്യൂഷൻ. 25 ന് രാത്രി 7.30 ന് നാഗവല്ലി മനോഹരി അവതരണം- ജയകേരള ചങ്ങനാശേരി. 26 ന് 9.30 ന് കല ശാഭിഷേകം, 2.30 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി : യുടെ നേതൃത്വത്തിൽ കാവും ഭാഗം തിരു ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര നടക്കും. രാത്രി 7.30 ന് ജപലഹരി-ഭക്തിഗാനസുധ അവതരണം.

9.30 ന് തിരുവാ ഭരണം ചാർത്തി സർവ മംഗളാരതി ദീപാരാധന. തുടർന്ന് പള്ളിവേട്ട. സമാപന ദിവസമായ 27 ന് രാവിലെ 6.30 ന് പള്ളിയുണർത്തൽ, ഗണപതി ഹോമം. 9.30 ന് കാവടി-കരകം, എണ്ണക്കുടം വരവ്, 11.30 ന് ചക്കരകുളത്തിൽ ആറാട്ടും കൊടിയി റക്കവും. തുടർന്ന് മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര, ചമയകൊടിയിറക്ക് 7.30 ന് ഫ്യൂഷൻ മ്യൂസിക് ബാൻഡ് എന്നിവ നടക്കും. പന്ത്രണ്ട് നോമ്പ് ഉത്സവ ത്തോടനുബന്ധിച്ച് എല്ലാ ദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കും.

Hot Topics

Related Articles