ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ 

കോട്ടയം: ചന്ദനത്തിന്റെ പരിമളവും പള്ളിയുടെ വിശുദ്ധിയും നിറഞ്ഞുനിൽക്കുന്ന ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പ്പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ ആഗോള തീർത്ഥാടന കേന്ദ്രമാണ് വലിയപള്ളി. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതി ഷ്ഠിച്ചിരിക്കുന്ന ദേവാലയം അനേകായിരങ്ങളുടെ അഭയ കേന്ദ്രമാണ്. പ്രധാന പെരുന്നാൾ മെയ് 7,8 തീയതികളിലാണ്. മെയ് 10 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

Advertisements

പെരുന്നാളിന് പൗരസ്‌ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കബാവ മുഖ്യകാർമ്മികത്വം വഹിക്കും. തുമ്പമൺ ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോ ലീത്തയും അഭിവന്ദ്യരായ പിതാക്കന്മാരും നേതൃത്വം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ്‌ ഒന്നിന് 

6.45 ന് ഡോ. യൂഹാനോൻ മാർ ദീയസസ്കോറോസിൻ്റെ മുഖ്യ കാർമികത്വത്തിൽ മു ന്നിന്മേൽ കുർബ്ബാന. തുടർന്ന് ഇടവകയിൽ നിന്ന് വാങ്ങിപ്പോയവരുടെ ഓർമ്മ പിതൃസ്മൃതി.

10.15 ന് ക്രൈസ്തവ പൈതൃക പ്രദർശനമായ ഫിലോബിബ്ലിക്ക ഉദ്ഘാടനം. ഇടവക യിലെ ജോർജിയൻ യുവജനപ്രസ്ഥാനം നേതൃത്വം നൽകും. ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് പ്രസംഗിക്കും.

10.30 ന് തുമ്പമൺ ഭദ്രാസന മർത്തമറിയം സമാജത്തിൻ്റെ വനിതാസംഗമം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സാജൻ ബി. വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. മെർലിൻ റ്റി. മാത്യു ക്ലാസെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഭദ്രാസന സെക്രട്ടറി ജെസ്സി വർഗീസ്, രാജി ജോസ്, ലാലി ഷാജി എന്നിവർ പ്രസംഗിക്കും.

3.30 ന് തുമ്പമൺ ഡിസ്ട്രിക്ട് യുവജന പ്രസ്ഥാനത്തിൻ്റെ യുവജന സംഗമം. ഡിസ് ട്രിക്ട് പ്രസിഡന്റ്റ് ഫാ. ലിബു ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. റ്റിജു തോമസ് IRS ഉദ്ഘാടനം ചെയ്യും. ഫാ. എബി എ. തോമസ്, നിതിൻ മണക്കാട്ടുമണ്ണിൽ, ബിബിൻ റോയി എന്നിവർ പ്രസംഗിക്കും.

6.30 ന് വലിയപള്ളി സെൻ്റ് ജോർജ് യുവജന പ്രസ്ഥാനത്തിൻ്റെ യൂത്ത് ഇഗ്നൈറ്റ്. ഫാ. ജോബിൻ യോഹന്നാൻ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ സന്ദേശം നൽകും. ജോർജിയൻ ഗ്രേഷ്യ സഹായപദ്ധതി രഞ്ജു എം. ജോയി ഉദ്ഘാടനം ചെയ്യും.

7ന് പിന്നണി ഗായിക ശ്വേത അശോക് നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ.

മെയ് രണ്ടിന്

6.45 ന് മൂന്നിന്മേൽ കുർബ്ബാന. 10 ന് തുമ്പമൺ ഭദ്രാസന ശുശ്രൂഷക സംഗമം. ഭദ്രാ സന വൈസ് പ്രസിഡൻ്റ് ഫാ. റ്റിബിൻ ജോൺ അദ്ധ്യക്ഷത വഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. നൈനാൻ വി. ജോർജ് ക്ലാസ് എടുക്കും. ഫാ. ലൈജു മാത്യു, ജോയ്‌സ്മോൻ, റോയി സാമുവൽ, മാമ്മൻ ജേക്കബ് എന്നിവർ പ്രസംഗിക്കും.

മെയ്‌ മൂന്നിനു 

6.45 ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻ്റെ മുഖ്യകാർമികത്വത്തിൽ മൂ ന്നിന്മേൽ കുർബ്ബാന. 10 ന് കുടുംബസംഗമം. ആൻ്റോ ആൻ്റണി എം.പി. മുഖ്യസന്ദേശം നൽകും. വി.കെ. സുരേഷ് ബാബു കുത്തുപറമ്പ് ക്ലാസെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം എ. എൻ. സലിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രകാശ് ടി. ജോൺ എന്നിവർ പ്രസംഗിക്കും.

6.30 ന് കുട്ടികളുടെ കലാപരിപാടി താലന്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ജി. ഗീതാദേവി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം അംബിക വിനയൻ, റിൻ്റു മാത്യു, റിയ മെറിൻ ജേക്കബ് എന്നിവർ പ്രസംഗിക്കും.

7 ന് സ്റ്റാർ സിംഗർ മിയ എസ്സമെഹക്കിന്റെ മധുരഗാന തരംഗം.

മെയ് നാലിന് 

6.45 ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസിൻ്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 10 ന് സൺഡേസ്‌കൂൾ കുട്ടികളുടെ കൂട്ടായ്‌മ വർണ്ണച്ചിറകുകൾ. ഫാ. ലിജിൻ കടുവിങ്കൽ ക്ലാസെടുക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻ സിപ്പൽ റെനി പി. വർഗീസ്, റെയ്ച്ചൽ ഡാനിയേൽ എന്നിവർ പ്രസംഗിക്കും.

3 ന് തുമ്പമൺ ഭദ്രാസനനവജ്യോതി വാർഷികസംഗമം. വൈസ്പ്രഡിഡന്റ്റ് ഫാ.ലിബിൻ സി. സൈമൺ അദ്ധ്യക്ഷത വഹിക്കും. ഡോ.എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. ലാലി വിൽസൺ ചാങ്ങേത്ത്, ബിജു മാത്യു, റൂബി ബെന്നി, ജിൻസി ജോജി എന്നിവർ പ്രസംഗിക്കും. ഡെന്നി മറിയം ഉമ്മൻ കാൻസർ ബോധവൽക്കരണ ക്ലാസെടുക്കും.

മെയ് അഞ്ചിനു 

6.45 ന് ഡോ. ജോസഫ് മാർ ദിവന്ന്യസിയോസിൻ്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന.

6.30 ന് ലോക പ്രവാസി സംഗമം. പ്രവാസി കൂട്ടായ്‌മ പ്രസിഡൻ്റ് മാത്യൂസ് പി. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ഡോ.യൂഹാനോൻ മാർ ദിമത്രയോസ് ആറാമത് സമരിറ്റൻ ഭവന പ്രോജക്ട് ഉത്ഘാടനവും ഭവനസമർപ്പണവും നടത്തും. ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവ്വഹിക്കും. ജസ്റ്റിസ് ബെഞ്ചമിൻ കോശി സന്ദേശം നൽകും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻ പീറ്റർ, പ്രവാസി കൂട്ടായ്‌മ ജനറൽ സെക്രട്ടറി മനോജ് ബേബി, ഗീവർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.

7 ന് കൊച്ചിൻ നവദർശൻ്റെ മ്യൂസിക്കൽ നൈറ്റ്.

മെയ് ആറിന് 

6.45 ന് ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശു കോറെപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ സുറിയാനിയിൽ മൂന്നിന്മേൽ കുർബ്ബാന.

10 ന് സാഹിത്യസംഗമം. ഓർത്തഡോക്‌സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം നിർവ്വഹിക്കും. വിനു ഏബ്രഹാം, ഡോ. തോമസ് കുരുവിള എന്നിവർ പ്രസംഗിക്കും.

സുരേഷ് സോമ, വിനോദ് മുളമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ ക്രൈസ്തവ നാടൻ പാട്ടുകളുടെ അവതരണം, ഫാ. ലിജോ തൂക്കനാലിൻ്റെ സംഗീതാർച്ചന എന്നിവയും നടക്കും. 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.

മെയ്‌ ഏഴിന് 

6.45 ന് കുറിയാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യകാർമി കത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 10 ന് പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠി ക്കും. 10.30 ന് കൽകുരിശടിയിൽനിന്നും ദേവാലയത്തിലേക്ക് സെൻ്റ് ജോർജ് ഷെയിൻ എഴുന്നെള്ളിപ്പ്, 2 ന് വാദ്യമേളങ്ങൾ ഡിസ്പ്ലേ. 4 ന് ജംഗ്ഷനിൽ പദയാത്രികർക്കു സ്വീ കരണം. 5.30 ന് വലിയപള്ളിയിൽ പദയാത്രസംഗമം, 6 ന് സന്ധ്യാനമസ്‌കാരം. കുറിയാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത, ഡോ. എബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ് മാർ ബർണബാസ് എന്നിവർ നേതൃത്വം നൽകും.

8.30ന് ഭക്തിനിർഭരമായ റാസ. സെൻ്റ് തോമസ് കുരിശടി, ചന്ദനപ്പള്ളി ജംഗ്ഷൻ വഴി ഇടത്തിട്ട കുരിശടിയിൽ എത്തിച്ചേരും. വിനോദ് ഇളകൊള്ളൂർ പ്രസംഗിക്കും. വള ത്തുകാട് കുരിശടി, ചെമ്പിൻമൂട് എന്നിവിടങ്ങളിലെ പ്രാർത്ഥനക്കും സ്വീകരണത്തിനും ശേഷം റാസ ദേവാലയത്തിൽ സമാപിക്കും. തുടർന്ന് പൂഞ്ഞാർ നവധാരയുടെ ഗാനമേള.

മെയ്‌ എട്ടിനു 

6 ന് ചെമ്പിൽ അരിയിടിൽ അങ്ങാടിക്കൽ മേക്കാട്ട് കുടുംബത്തിൽനിന്ന് ആദ്യം അരിയിടും. 7 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 11 ന് തീർത്ഥാടക സംഗമവും

ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും. ഡോ. എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും കുറിയാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്തക്കു ഓർഡർ ഓഫ് സെൻ്റ് ജോർജ് സമർപ്പണവും പരിശുദ്ധ കാതോലിക്കബാവ നിർ വ്വഹിക്കും. കേരള ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് മുഖ്യപ്രഭാഷണം നടത്തും.

ജോർജിയൻ യുവജനപ്രസ്ഥാനം സഹായപദ്ധതികൾ ഉദ്ഘാടനവും ഭവന സമർ പ്പണവും ഡോ.ഗീവർഗീസ് മാർ ബർണബാസ് നിർവ്വഹിക്കും. സംസ്ഥാന ഭക്ഷ്യകമ്മി ഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, ആത്മായ ട്രസ്റ്റീ റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അനിൽ പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ, ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി റ്റി. എം. വർഗീസ് എന്നിവർ പ്രസംഗിക്കും.

3.30 ന് ചെമ്പെടുപ്പ് റാസ. 4.30 ന് റാസക്ക് ജംഗ്ഷനിൽ സ്വീകരണം. ചലച്ചിത്ര താരങ്ങളായ ബിബിൻ ജോർജ്, നിയ ശങ്കരത്തിൽ എന്നിവർ പ്രസംഗിക്കും. 5ന് ചരിത്ര

പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 6.30 ന് ആശീർവാദം, നേർച്ചവിളമ്പ്. 8.30ന് ചാല ക്കൂടി കൈരളി ബാൻഡിൻ്റെയും തൃശ്ശൂർ കലാകാരൻ സമതിയുടെ താളവിസ്‌മയം.

മെയ്‌ 10ന് 

6.45 ന് ഡോ. യൂഹാനോൻ മാർ ദിമത്രയോസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 10 ന് കൊടിയിറക്കോടെ ചടങ്ങുകൾ സമാപിക്കും. പത്രസമ്മേളനത്തിൽ ഫാ. സുനിൽ എബ്രഹാം (വികാരി) , ഫാ. ജോബിൻ യോഹന്നാൻ (സഹവികാരി) ,  ഷിജു തങ്കച്ചൻ (ട്രസ്റ്റി),  റ്റി. എം. വർഗീസ് (സെക്രട്ടറി) എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles