ചെങ്ങളം അയ്മനം പുളിക്കപറന്പിൽ ആനി ജോസഫ് ( ഫോർട്ട് മിഷൻ ഗേൾസ് ഹൈസ്കൂൾ, തിരുവനന്തപുരം മുൻ അദ്ധ്യാപിക – 85) തിരുവനന്തപുരത്തുള്ള വസതിയിൽ നിര്യാതയായി. മൃതദേഹം നാളെ ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാവിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നതും, 10:30 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 11:30 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്. ഭർത്താവ് : പി. എ. ജോൺ (എൽഐസി) മക്കൾ – ഡോ. സുനു ജോൺ പീഡിയാട്രിക്സ്, കാരിത്താസ് ആശുപത്രി), ജെനു ജോൺ. മരുമക്കൾ – ഡോ ടോം കുര്യൻ (ഗാസ്ടോഎൻട്രൊളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ദീപു മാത്യു (ജി.എം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, മുംബൈ).
Advertisements


