കൊച്ചി: പാട്ടും ആട്ടവും നിറഞ്ഞ ഉത്സവാന്തരീക്ഷം.. ആടിയും പാടിയും ദൈവത്തിന്റെ മാലാഖമാർ നിറഞ്ഞ വേദിയിലാണ് ലൈഫ്‌ടൈം അച്ചീവമെന്റ് സിസ്റ്റർ മെറിൻ ഫ്രാൻസിസ് ഏറ്റു വാങ്ങിയത്. ഇതോടൊപ്പം സ്‌കൂളിലെ 53 അധ്യാപകർ പ്രശംസ പത്രവും ഏറ്റുവാങ്ങി. തങ്ങളുടെ പ്രിയ ടീച്ചർമാർ ആസ്റ്റർ മെഡ്‌സിറ്റിയുടെ ആദരവ് ഏറ്റ് വാങ്ങുന്നത് നിറഞ്ഞ കൈയ്യടികളോടെ അവർ ആഘോഷിച്ചു. കൂനമാവ് ചവറ സ്‌പെഷ്യൽ സ്‌കൂളിലെ ടീച്ചർമാരെയാണ് അധ്യാപക ദിനത്തോടനുബന്ധിച്ചു ആസ്റ്റർ മെഡ്‌സിറ്റി ആദരിച്ചത്.ഓണാഘോഷ ദിനത്തിൽ പ്രിയപ്പെട്ട ടീച്ചർമാർക്ക് ആദരവ് നൽകുന്നത് കാണാൻ മാതാപിതാക്കളും കുട്ടികൾക്കൊപ്പം സ്‌കൂളിൽ സന്നിഹിതരായിരുന്നു.
സാധാരണ അധ്യാപകരേക്കാൾ കൂടുതൽ സമയവും, ക്ഷമയും, അധ്വാനവും സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർക്ക് ആവശ്യമാണ്. ഇത്തരം കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ട് വരുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ഒരു കാരണവശാലും വിസ്മരിക്കുവാൻ കഴിയുന്നതുമല്ല. ഭിന്നശേഷിയുള്ള നിരവധി പേർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപനങ്ങളിൽ ജോലി നൽകിയിട്ടുമുണ്ട്. സമൂഹത്തോടുള്ള ഞങ്ങളുടെ കടമയാണ് ഇവിടെ ഞങ്ങൾ നിറവേറ്റുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു ആസ്റ്റർ മെഡ്‌സിറ്റി ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്‌സ് ഡോ. ടി ആർ ജോൺ പറഞ്ഞു.
ചെണ്ട മേളം, തിരുവാതിരകളി തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപകർക്കായി പ്രത്യേകം ഇളവുകൾ അടങ്ങിയ ആസ്റ്റർ മെൻറ്റേഴ്‌സ് കാർഡ് ചടങ്ങിൽ ആസ്റ്റർ മെഡ്‌സിറ്റി ബിസിനസ് ഹെഡ് രാമസുബ്രമണ്യം വിതരണം ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ അധ്യാപകർക്കും മെന്റേഴ്‌സ് കാർഡുകൾ വിതരണം ചെയ്യും.