അഖില കേരള ചേരമർ ഹിന്ദു മഹാസഭ ദേശതാലപ്പൊലി 23-ന്

ഏറ്റുമാനൂർ: അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻറെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഉത്സവത്തിനുള്ള ദേശതാലപ്പൊലി സമർപ്പണം ആറാം ഉത്സവമായഫെബ്രുവരി 23 -ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക സമ്മേളനം ,താലപ്പൊലി ഘോഷയാത്ര, പ്രാചീന കലാരൂപങ്ങൾ ,വാദ്യമേളങ്ങൾ എന്നിവയുണ്ട്.
23- ന് വൈകുന്നേരം 4 30 -ന് ഏറ്റുമാനൂർ -പാലാ റോഡിൽ മുണ്ടമറ്റം ജംഗ്ഷനിൽ നടത്തുന്ന സാംസ്കാരിക സമ്മേളനം കെ .ജോർജ് എംപി ഉദ്ഘാടനം ചെയ്യും
യൂണിയൻ പ്രസിഡൻറ് രാജേഷ് വള്ളിക്കാട് അധ്യക്ഷത വഹിക്കും.
രാഷ്ട്രീയ നേതാക്കൾ, സഭാ നേതാക്കൾ .സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും.

Advertisements

തുടർന്ന് മാടപ്പാട് ശ്രീ പാർവതീശ്വരൻപതിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക്
മഹിളാ സമാജം സംസ്ഥാന സെക്രട്ടറി പ്രശാന്തി വിശ്വനാഥ് ഭദ്രദീപംതെളിക്കും.വിവിധ കലാരൂപങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര പാറകണ്ടം,പേരൂർ ജംഗ്ഷൻ,സെൻട്രൽ ജംഗ്ഷൻ,പടിഞ്ഞാറേ നട വഴി
വൈകിട്ട് ഏഴിന് മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
പത്രസമ്മേളനത്തിൽ താലപ്പൊലി കോർഡിനേറ്റർ കെ. സി. ഷാജി,യൂണിയൻ പ്രസിഡൻറ് രാജേഷ് വള്ളിക്കാട്,സെക്രട്ടറി പി. വിശ്വംഭരൻ,ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ രാധാമണി നാരായണൻ,ജനറൽ കൺവീനർ സന്തോഷ് പുന്നത്തറ ,ടി കെ ചന്ദ്രബാബു,ബിജു വാസു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles