റൊണാള്‍ഡോയുടെ സ്പോർട്സ് മീഡിയ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാട്ടും : ഇന്ത്യക്കാർക്ക് നിരാശ

വാഷിങ്ടൺ : അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂണ്‍ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ അവസരം ഒരുക്കുമെന്ന് പ്രമുഖ യൂട്യൂബ് ചാനല്‍. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ‘കാസെ ടിവി’യാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍, ഈ സൗജന്യ സംപ്രേക്ഷണം ബ്രസീലില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Advertisements

അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ ‘ലൈവ് മോഡില്‍’ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനിയാണ് ഇപ്പോള്‍ പ്രമുഖ യൂട്യൂബ് പ്ലാറ്റ്‌ഫോമായ ‘കാസെ ടിവി’-യുമായി ചേർന്നാണ് ലോകകപ്പ് മത്സരങ്ങള്‍ ബ്രസീലില്‍ സൗജന്യമായി സ്ട്രീം ചെയ്യാൻ തയ്യാറെടുക്കുന്നത്. 2022-ലാണ് ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേല്‍ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ആരംഭിച്ചത്. 2026 ലോകകപ്പിലെ 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ ബ്രസീലില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്നാണ് കാസെ ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മത്സരങ്ങളുടെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങളും, പ്രത്യേക പരിപാടികളും, യുവതലമുറയെ ആകർഷിക്കുന്ന ഇന്‍റാറാക്ടീവ് സെഷനുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൗജന്യ സംപ്രേഷണം ബ്രസീലില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ത്യൻ ഫുട്ബോള്‍ ആരാധകർക്ക് ഇത് നേരിട്ട് ആസ്വദിക്കാൻ കഴിയില്ല. കാസെ ടിവിയും അതിന്‍റെ മാതൃ കമ്പനിയായ ലൈവ് മോഡും ഫിഫയില്‍ നിന്ന് ലോകകപ്പിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബ്രസീലിന് വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലിരുന്ന് യൂട്യൂബിലോ ട്വിച്ചിലോ ഈ ചാനല്‍ തുറന്നാലും ലൈവ് മാച്ചുകള്‍ ലഭ്യമാകില്ല.

Hot Topics

Related Articles