കോട്ടയം: കടുവാക്കുളത്ത് 17 കാരി പ്രസവിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്ത്. കുട്ടി പ്രസവിച്ച ഇന്ന് രാവിലെ പോലും ഗർഭിണിയാണ് എന്ന വിവരം അമ്മ മറച്ചു വയ്ക്കാൻ ശ്രമിച്ചതായാണ് നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ആരോപിക്കുന്നത്. ഇത് കൂടാതെ ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞതിനു പിന്നാലെ അമ്മ ഇടപെട്ട് കുട്ടിയെ വയനാട്ടിലേയ്ക്ക് മാറ്റിയതായും ആരോപണം ഉണ്ട്.
കുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ അമ്മ കുട്ടിയെ വയനാട്ടിലേയ്ക്കു മാറ്റിയതായാണ് നാട്ടുകാർ ആരോപണം ഉയർത്തുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് അമ്മ കുട്ടിയെയുമായി തിരികെ എത്തിയതെന്നും ഇവർ പറയുന്നു. ഇന്നു രാവിലെ പോലും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും വീട്ടിലെത്തിയപ്പോഴും ഇവർ കുട്ടി ഗർഭിണി ആണ് എന്ന വിവരം മറച്ചു വയ്ക്കാൻ ശ്രമിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടി ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞ ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തിയെങ്കിലും അമ്മ സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് പഞ്ചായത്തംഗത്തെ വിളിച്ചു വരുത്തിയാണ് കുട്ടിയെ കാണെനെങ്കിലും ആധികൃതർക്ക് സാധിച്ചത്. ഇവർ കാണുമ്പോൾ കുട്ടി പൂർണ ഗർഭിണിയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഇവർ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 11 മണിയോടെ കുട്ടി പ്രസവിക്കുകയായിരുന്നുവെന്നാണ് വിവരം.
കൃത്യമായ പരിചരണം ഗർഭിണിയായ സമയത്ത് ലഭിക്കാതെ വന്നതിനെ തുടർന്നാണ് കുട്ടിയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയും വന്നത്. ഇപ്പോൾ പെൺകുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്തിട്ടുണ്ട്. കോട്ടയം പനച്ചിക്കാട് ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പ്രവർത്തകർ അടക്കമുള്ളവർ എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടി ഗർഭിണിയായ വിഷയം മറച്ചു വയ്ക്കാൻ കുടുംബം നടത്തിയ ഇടപെടലിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. പോക്‌സോ വകുപ്പ് വരുന്ന ഗുരുതരമായ കുറ്റകൃത്യം ഉണ്ടായിട്ടും വീട്ടുകാർ ഒൻപത് മാസത്തോളം ഇത് മറച്ചു വച്ചതാണ് ദുരൂഹമായി തുടരുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണ് എന്നാണ് നാട്ടുകാരുടെ നിലപാട്.


