തലയോലപ്പറമ്പ്: കോൺഗ്രസ് തലയോലപറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.വി.കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണം നടത്തി.
തലയോലപറമ്പ് ഫാർമേഴ്സ് ബാങ്ക് കെ.വി.കരുണാകരൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗം കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.സംശുദ്ധമായ പൊതുപ്രവർത്തനം നടത്തിയ കെ.വി. കരുണാകരൻ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നെന്നും സംസ്ഥാനം ഭരിക്കുന്നവർ ആരാധനാലയങ്ങളിലെ മോഷണത്തിൻ്റെപേരിൽ ആരോപണം നേരിടുന്നത് അപമാനകരമാണെസും ഉദ്ഘാടന പ്രസംഗത്തിൽ സുധീരൻ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ടോമികല്ലാനി ,എൻ.എം.താഹ,മോഹൻ ഡി.ബാബു, ബി.അനിൽകുമാർ, പി.ഡി. ഉണ്ണി, പി പി ഷാജി മോൻ , പി.പി.സിബിച്ചൻ, പി.വി.പ്രസാദ്, ജയ്ജോൺ,ഇ.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.


