വെള്ളൂരിൽ തെരുവുനായ ആക്രമണം : യുവാവിനെ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു

ഫോട്ടോ: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനുദേവസ്യ

Advertisements

വെള്ളൂർ : തെരുവുനായ യുവാവിനെ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. വെള്ളൂർ ഇറുമ്പയം ഒറക്കനാംകുഴിയിൽ ബിനുദേവസ്യ(43)യ്ക്കാണ് മാരകമായി മുറിവേറ്റത്. ഇറുമ്പയം മുദ്രവേലിൽ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വിദേശത്തായ സുഹൃത്തിൻ്റെ വീടുപണി നടത്തുന്നതിനിടയിൽ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞ് കയറി വന്ന തെരുവുനായ ബിനുൻ്റെ കാലിലും കൈയിലും കടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമാസക്തയായി ഭീതി ജനിപ്പിക്കുന്ന തരത്തിൽ ആക്രമണം നടത്തിയ തെരുവുനായെ ആറോളം കെട്ടിട നിർമാണ തൊഴിലാളികൾ ചേർന്ന് അടിച്ച ശേഷമാണ് കടി നിർത്തിയത്. മാരകമായി പരിക്കേറ്റ ബിനുദേവസ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകി.

Hot Topics

Related Articles