തലയോലപറമ്പ് പിയാത്തഭവനിലെ അന്തേവാസികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ് പുതുവസ്ത്രങ്ങൾ നൽകി

തലയോലപ്പറമ്പ് : തലയോലപറമ്പ് പിയാത്തഭവനിലെ അന്തേവാസികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതുവസ്ത്രങ്ങൾ നൽകി. മാനസിക ആരോഗ്യ ദി നാചരണത്തിന്റെ ഭാഗമായാണ് വസ്ത്ര വിതരണം നടത്തിയത്.
റോട്ടറി ക്ലബ് പ്രസിഡന്റ് റെജി അറക്കൽ അധ്യക്ഷത വഹിച്ചയോഗം

Advertisements

വൈക്കം ഡി വൈഎസ്പി ടി.ബി.വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ബിനു സി.നായർ മുഖ്യപ്രഭാഷണം നടത്തി. പിയാത്തഭവൻ ഡയറക്ടർ സിസ്റ്റർ മേരിലൂസി, റോട്ടറി ക്ലബ് സെക്രട്ടറി ശ്രീകാന്ത് സോമൻ, പ്രകാശൻ ചക്കാല, ഇന്ദുരാജ് മേനോൻ, പി.പ്രസാദ്, സന്തോഷ് മൂഴികരോട്ട്, ടി.ആർ.സന്തോഷ്, പി.എസ്.ഷിജോ, സിബിതോട്ടുപുറം, കണ്ണൻകൂരാപ്പള്ളി, വിഷ്ണുസോമൻ, സീതുശശിധരൻ, ബി നോയ് സുകുമാരൻ, മാനസിദാസ്, അഞ്ജനസഞ്ജീവ്, പ്രിമഇന്ദുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. മനോനില തെറ്റി തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന 55 സ്ത്രീകളാണ് പിയാത്ത ഭവന്റെ സംരക്ഷണയിൽ കഴിയുന്നത്.

Hot Topics

Related Articles