കോട്ടയം : മുൻ കമ്മ്യൂണിസ്റ്റ് നേതാവ് കെ രമേശ് അടക്കം മുപ്പതോളം പേർ ബിജെപിയിലേക്ക്.നാടകം മറിയപ്പള്ളി കാക്കൂർ പ്രദേശങ്ങളിൽ നിന്നാണ് മുൻ സിപിഎം സിപിഐ പ്രവർത്തകർ അടക്കമുള്ളവർ ബിജെപിയിൽ ചേരുന്നത്. ഇന്ന് നവംബർ ഒന്ന് ശനിയാഴ്ച വൈകിട്ട് നാട്ടകം സിമൻറ് കവലയിൽ ചേരുന്ന സമ്മേളനത്തിൽ രമേശ് അടക്കമുള്ളവർ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ കയ്യിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിക്കും.
മുൻ സിപിഎം നാടകം ലോക്കൽ സെക്രട്ടറിയും കോട്ടയം ഏരിയ കമ്മിറ്റി അംഗവുമായരുന്ന കെ രമേശ് സിപിഎമ്മിൽ നിന്നും വർഷങ്ങൾക്കു മുമ്പ് രാജിവച്ചിരുന്നു. തുടർന്ന് സിപിഐ നാട്ടകം ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ച വരികയായിരുന്നു. ഇതിനിടയാണ് സിപിഐയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നത്. ഇതിനുശേഷമാണ് ഇപ്പോൾ ബിജെപി അംഗത്വം സ്വീകരിക്കാൻ ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സി പി എം ലോക്കൽ സെക്രട്ടറിയായിരുന്ന കെ രമേശ് പ്രദേശത്തെ ജനകീയനായ നേതാവായിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് പാർട്ടി എതിരെ നടപടി എടുക്കുകയും സി പി ഐയിൽ ചേരുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹം ബിജെപിയിലേയ്ക്ക് ചേക്കേറുന്നത്.


