റാന്നി :
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടിഎം കൗണ്ടർ ഇട്ടിയപ്പാറ
ഐത്തല റോഡിൽ ഗോൾഡൻ മാളിന് എതിർവശത്ത് മുഴിക്കൽ
ബിൽഡിഗിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചീഫ് മാനേജർ ദീപ എസ് പണിക്കർ ഉദ്ഘാടനം ചെയ്തു.
2018 ലെ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന ഏ ടി എം കൗണ്ടർ വെള്ളം കയറിയതിനെ തുടർന്ന് നിർത്തുകയായിരുന്നു.
Advertisements
ഉദ്ഘാടന ചടങ്ങിൽ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചാക്കോ വളയനാട്ട്, സീമ മാത്യു, ബിനിറ്റ് മാത്യു,
ബാങ്ക് മാനേജർ ഡി ദിനേശ് കുമാർ,
രജിന്ദ്രൻ നായർ വി പി ജെൻസോ എബ്രഹാം, കെ.ഗോപാലകൃഷ്ണ കുറുപ്പ്, പ്രൊഫ. പി ജി പ്രസാദ് കുമാർ,
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് സി വി മാത്യു, റോജി കെ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.


