സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വീകരിക്കുന്നു 

Advertisements

കോട്ടയം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ ആസ്ഥാനത്ത് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അദ്ദേഹത്തെ സ്വീകരിച്ചു. സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി സഭാ ആസ്ഥാനത്തെത്തിയ ബിനോയ് വിശ്വത്തെ പരിശുദ്ധ കാതോലിക്കാബാവാ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സഭയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. കൂടിക്കാഴ്ച്ച അരമണക്കൂർ നീണ്ടുനിന്നു. സി.പി.ഐ നേതാക്കളായ സി.കെ ശശിധരൻ, ജോൺ വി ജോസഫ്, അഡ്വ.ബിനു ബോസ് എന്നിവരും ബിനോയ് വിശ്വത്തിനൊപ്പമുണ്ടായിരുന്നു.

Hot Topics

Related Articles