ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം 31ന്ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം മേയ് 31-ഞായര്‍ ഉച്ചകഴിഞ്ഞ് 2.30നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്‌ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്‍ നിർവഹിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്‌ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സീസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.

Advertisements

സമ്മേളനത്തില്‍ ദീപിക എക്‌സലന്‍സ് അവാര്‍ഡുകൾ വിതരണം ചെയ്യും. എറണാകുളം ഡിഡിഎന്‍എംആര്‍സി ചെയര്‍മാന്‍ ഡോ. അജിത് ജോയി, കോവളം ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സിഎംഡി എസ്. രാജശേഖരന്‍ നായർ, ചീഫ് കണ്‍സള്‍ട്ടന്‍റ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് ഡോ. ഒ.ടി. ജോര്‍ജ്, കോട്ടയം സെയിക് കണ്‍സള്‍ട്ടന്‍റ് ചെയര്‍മാന്‍ ജിബിന്‍ ബിനു ജോസഫ്, ബംഗളൂര്‍ ജി.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൈജു കെ. ജോര്‍ജ്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫൻ, കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനോ ചേരിയില്‍ ഒഎസ്ബി എന്നിവര്‍ക്കാണ് ഉപരാഷ്‌ട്രപതി ദീപിക എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. സമ്മളനത്തില്‍ പങ്കെടുക്കുന്നവര്‍ 1.30ന് മുമ്പ് ഓഡിറ്റോറിയത്തിനുള്ളില്‍ പ്രവേശിക്കേണ്ടതാണ്. പ്രവേശനത്തിന് പാസ് നിർബന്ധമാണ്.

Hot Topics

Related Articles