ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, മോർ ഇഗ്നാത്യോസ് യൂത്ത് അസോസിയേഷൻ നീലിമംഗലവും, ഒരു കുടുംബവും ചേർന്ന് 159 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടർ ബിന്നി ജോൺ ( എച്ച് ഒ ഡി ജനറൽ സർജറി മെഡിസിൻ വിഭാഗം, എം സി എച്ച് ) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡീക്കൻ തോമസ് ടി മാത്യു , ജോസഫ് കുര്യൻ , സിസ്റ്റർ ശ്ലോമ്മോ, ലീന മാത്യുസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisements

