ലോക വൃക്ക ദിനംഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

കോട്ടയം: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രി ഹാളിൽ നടന്ന എം.എസ് പ്രസാദ് അനുസ്മരണവും പ്രസാദ് സൗഹൃദ വേദിയുടെയും ലയൺസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നടന്ന ഡയാലിസിസ് കിറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സുഷുമ പി.കെ അദ്ധ്യക്ഷത വഹിച്ചു.

Advertisements

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശാന്തി എം., സൗഹൃദ വേദി ചെയർമാൻ പി. എൽ മാത്യു, ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോ.ജേക്കബ് തോമസ്, സെക്രട്ടറി ജോൺ ഏബ്രഹാം, ഡോ.സിന്ധു ജി. നായർ, ഡോ.ശശികല വി.എസ്, കൊച്ചുമോൻ പറങ്ങോട്, സാബു, അഡ്വ അനൂപ് കങ്ങഴ, ബിജു താനത്ത്, ആർ അശോക്, ജോയിച്ചൻ സി.സി , പി.ആർ.ഒ നൈവി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles